(If you are not able to view malayalam, please change your browser's character encoding to User defined or UTF-8 and make sure that you have malayalam unicode font in your system)
ത്രിസന്ധ്യാജപം
കർത്താവിന്റെമലാഖാ പരിശുദ്ധമറിയത്തോടുവചിച്ചു: പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചു. 1 നന്മ.
ഇതാ! കർത്താവിന്റെദാസി! നിന്റെ വചനം പോലെ എന്നിലാവട്ടെ. 1 നന്മ.
വചനംമാംസമായിനമ്മുടെഇടയിൽവസിച്ചു. 1 നന്മ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ. 3 ത്രിത്വ.
വിശുദ്ധവാര ത്രിസന്ധ്യാജപം
(വലിയബുധനാഴ്ചസായാഹ്നംമുതൽഉയിർപ്പു ഞായറാഴ്ചവരെ ചൊല്ലേണ്ടത്.)
മിശിഹാനമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി;
അതേ, അവിടുന്ന്കുരിശുമരണത്തോളം കീഴ്വഴങ്ങി.
അതിനാൽ സർവ്വേശ്വരൻ അവിടുത്തെ ഉയർത്തി;
എല്ലാ നാമത്തേയും കാൾ ഉന്നതമായനാമം അവിടുത്തേക്ക്നൽകി. 1 സ്വർഗ.
സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ട്, കുരിശിലെ പീഡകൾ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ ത്യക്കൺപാർക്കണമേ എന്ന്അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.
ഉയിർപ്പുകാല ത്രിസന്ധ്യാജപം
(ഉയിർപ്പുഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചവരെ ചൊല്ലേണ്ടത്.)
സ്വർല്ലോകരാഞ്ജീ, ആനന്ദിച്ചാലും! ഹല്ലേലൂയ്യാ.
എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ചയാൾ! -ഹല്ലേലൂയ്യാ.
അരുളിച്ചെയ്തതു പോലെ ഉയിർത്തെഴുന്നേറ്റു. ഹല്ലേലുയ്യാ.
ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോടു പ്രാർത്ഥിക്കണമേ! ഹല്ലേലുയ്യാ.
കന്യകാമറിയമേ, ആമോദിച്ചാനന്ദിച്ചാലും! ഹല്ലേലുയ്യാ.
എന്തെന്നാൽ കർത്താവ്സത്യമായി ഉയിർത്തെഴുന്നേറ്റു! ഹല്ലേലുയ്യാ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, അങ്ങയുടെപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ്തിരുമനസ്സായൽല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമേ എന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.